Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rally

Ernakulam

ബോ​ധ​വ​ത്ക​ര​ണ റാ​ലി

മൂ​വാ​റ്റു​പു​ഴ: ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മ​ല മ​ഹി​ളാ സ​മാ​ജം ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ര്‍, നി​ര്‍​മ​ല മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ സൈ​ക്യാ​ട്രി വി​ഭാ​ഗം, നി​ര്‍​മ​ല ജൂ​നി​യ​ര്‍ സ്‌​കൂ​ള്‍, മൂ​വാ​റ്റു​പു​ഴ പൊ​ലി​സ്‍ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

റാ​ലി​ക്കു മു​ന്നോ​ടി​യാ​യി നി​ര്‍​മ​ല ജൂ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ വി​മ​ല മ​ഹി​ളാ സ​മാ​ജം ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ കൊ​ച്ചു​റാ​ണി കു​ട്ടി​ക​ള്‍​ക്ക് ബോ​ധ​വ​ല​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ള്‍ സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച പ്ല​ക്കാ​ര്‍​ഡു​ക​ളു​മേ​ന്തി പ​ങ്കെ​ടു​ത്ത റാ​ലി മൂ​വാ​റ്റു​പു​ഴ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്റ്റേ​ഷ​നി​ലെ സം​വി​ധാ​ന​ങ്ങ​ളും, പ്ര​വ​ര്‍​ത്ത​ന​രീ​തി​ക​ളും, ചൈ​ല്‍​ഡ് ഫ്ര​ണ്ട്‌​ലി സ്‌​പേ​സും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ക്ലാ​സും ന​യി​ച്ചു.

റാ​ലി​ക്ക് ശേ​ഷം വി​മ​ല മ​ഹി​ളാ സ​മാ​ജം ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ല്‍ സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ലി​ന്‍​സി മാ​ത്യു കു​ട്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക ക്ലാ​സ് ന​ല്‍​കി. നി​ര്‍​മ​ല ജൂ​നി​യ​ര്‍ സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ലൂ​സി മാ​ത്യു നേ​തൃ​ത്വം ന​ല്‍​കി.

Kerala

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സ​മ​ര പ്ര​തി​ജ്ഞ​യെ​ടു​ക്കാ​ൻ ആ​ശ​മാ​ർ; പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: രാ​പ്പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​ര പ്ര​തി​ജ്ഞാ റാ​ലി ന​ട​ത്താ​ൻ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ. രാ​വി​ലെ 11 ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ആ​ശ​മാ​ർ സ​മ​ര പ്ര​തി​ജ്ഞ​യെ​ടു​ക്കും.

അ​തേ​സ​മ​യം, ഓ​ണ​റേ​റി​യം 21000 രു​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​രെ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സ​മ​രം തു​ട​രാ​നാ​ണ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. സ​മ​രം ഒ​രു വ​ർ​ഷം തി​ക​യു​ന്ന 2026 ഫെ​ബ്രു​വ​രി 10 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ഹാ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ശ​മാ​രെ അ​വ​ഗ​ണി​ച്ച​വ​ർ​ക്കെ​തി​രെ വി​ധി​യെ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വീ​ടു​ക​ൾ ക​യ​റി ക്യാ​മ്പ​യി​ൻ ന​ട​ത്താ​നും സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ രാ​പ്പ​ക​ൽ സ​മ​രം 266-ാം ദി​വ​സ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ഴാ​ണ് അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഓ​ണ​റേ​റി​യം 7000 രൂ​പ​യി​ൽ നി​ന്ന് 8000 രൂ​പ​യാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം നേ​ട്ട​മെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​ണ് ആ​ശ​മാ​ർ. ആ​യി​രം രൂ​പ ഓ​ണ​റേ​റി​യം കൂ​ട്ടി​യ​ത് സ​മ​ര നേ​ട്ട​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ഓ​ണ​റേ​റി​യം വ​ർ​ധ​ന​യു​ടെ ക്രെ​ഡി​റ്റ് നേ​ടാ​ൻ സിഐ​ടി​യു അ​ട​ക്കം ശ്ര​മി​ക്കു​മ്പോ​ഴാ​ണ് സ​മ​ര സ​മി​തി​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. അതേസമയം, രാ​വി​ലെ പ​ത്തി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സി​ഐ​ടി​യു അ​നു​കൂ​ല ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാദ​പ്ര​ക​ട​നം ന​ട​ത്തും.

Latest News

Corehub Up